കോവിഡ് നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ

By Staff Reporter, Malabar News
pravasilokam image_malabar news
Ajwa Travels

ദുബായി: കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങളുടെ മേല്‍ പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചത്. ദുബായി മുന്‍സിപ്പാലിറ്റി, ദുബായി ടൂറിസം എന്നിവയുടെ സഹകരണത്തോടെ ദുബായി എക്കണോമി ആണ് കഫേ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ജീവനക്കാര്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല എന്ന് കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങള്‍ക്കുമേല്‍ ആണ് പിഴ ചുമത്തിയത്. കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. അതേസമയം 274 കടകള്‍ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

Also Read: അബുദാബിയിൽ ആറു ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നിർബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE