ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

By Team Member, Malabar News
Dubai International airport Runway Will Be Open In 22 June
Ajwa Travels

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ ഈ മാസം 22ആം തീയതി തുറക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറക്കുന്നത്. ഇതോടെ അൽമക്‌തൂം വിമാനത്താവളത്തിൽ നിന്ന് മുഴുവൻ വിമാന സർവീസുകളും ദുബായ് വിമാനത്താവളത്തിലേക്ക് മാറും.

പുനരുദ്ധാരണത്തിന്റെ ഭാഗമായി 4,500 മീറ്റർ റൺവേയും, റൺവേയുമായി ബന്ധിപ്പിക്കുന്ന ടാക്‌സി വേയും നവീകരിച്ചു. 4,230 എൽഇഡി വിളക്കുകൾ പുതുതായി സ്‌ഥാപിക്കുകയും ചെയ്‌തു. സുരക്ഷയും കൂടുതൽ വിമാന സർവീസുകളും ഉറപ്പാക്കാൻ ആധുനിക കാലാവസ്‌ഥാ നിരീക്ഷണ സംവിധാനങ്ങളും പുതിയതായി സ്‌ഥാപിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചാണ് ഇപ്പോൾ നവീകണം നടത്തിയത്. അടുത്ത 10 വർഷത്തെ യാത്രാത്തിരക്ക്  പരിഗണിച്ചാണിത്. 45 ദിവസം കൊണ്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

Read also: പ്രവാചകനെതിരെ ബിജെപി നേതാക്കളുടെ പരാമർശം; അപലപിച്ച് അമേരിക്കയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE