പ്രവാചകനെതിരെ ബിജെപി നേതാക്കളുടെ പരാമർശം; അപലപിച്ച് അമേരിക്കയും

By News Desk, Malabar News
BJP's New Rules For Leaders Joining TV Debates Amid Prophet Comments Row
നൂപുർ ശർമ
Ajwa Travels

വാഷിങ്‌ടൺ: പ്രവാചകനെതിരേ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കയും. ‘രണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ്‌ വക്‌താവ്‌ നെഡ് പ്രസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മതമോ വിശ്വാസമോ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ ഞങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്റുമായി പതിവായി ഇടപഴകുകയും മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതില്‍ ഇന്ത്യയെ പ്രോൽസാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വക്‌താവായ നുപൂർ ശർമ മെയ് 26ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇസ്‌ലാമിക രാജ്യങ്ങളുടെ കടുത്ത വിമര്‍ശനത്തിന് വഴിതുറന്നിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളില്‍നിന്ന് നയതന്ത്ര പ്രതിഷേധങ്ങള്‍ക്ക് ഈ പരാമര്‍ശം കാരണമായി. പ്രതിഷേധം കനത്തതോടെ വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയേയും വിവാദ ട്വീറ്റ് ചെയ്‌ത നവീന്‍ കുമാര്‍ ജിന്‍ഡാലിനേയും ബിജെപി സസ്‌പെന്‍ഡ് ചെയ്‌തു.

Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE