ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്

By Staff Reporter, Malabar News
dubai new year celebration
Representational Image
Ajwa Travels

ദുബായ്: ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകളെ വിലക്കി ദുബായ്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും 30 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ നല്‍കേണ്ടിവരും എന്നും അധികൃതര്‍ വ്യക്‌തമാക്കി.

കോവിഡ് പശ്‌ചാത്തലത്തില്‍ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ദുബായിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ, സാമൂഹിക ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മുപ്പതിലേറെ പേര്‍ ഒത്തുചേര്‍ന്നതായി കണ്ടാല്‍ സംഘാടകര്‍ക്ക് അര ലക്ഷം ദിര്‍ഹം ഫൈനാണ് ലഭിക്കുക. കൂടാതെ ഇത്തരം പരിപാടികളില്‍ സംബന്ധിക്കുന്ന ഓരോരുത്തരും 15,000 ദിര്‍ഹം ഫൈന്‍ വേറെയും നല്‍കേണ്ടതായി വരും.

Read Also: പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചായിരിക്കണം ഒത്തുചേരലുകള്‍. കൃത്യമായ നിരീക്ഷണം നടത്താനും വിലക്ക് മറികടന്നു കൊണ്ടുള്ള ഒത്തുചേരല്‍ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒത്തുചേരലുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പട്രോളിങ് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE