പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും

By Staff Reporter, Malabar News
farmers protest_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നു പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്‍സര്‍, തണ്‍ തരണ്‍, ഗുരുദാസ്‌പുര്‍, ഭട്ടിന്‍ഡ ജില്ലകളില്‍ നിന്നുള്ളവരാണ് ശനിയാഴ്‌ച ട്രാക്‌ടറുകളില്‍ ഡെല്‍ഹിയിലേക്കു പുറപ്പെട്ടത്. അതേസമയം കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മല്‍സ്യ തൊഴിലാളികളും രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് അറിയിച്ചു.

ഞായറാഴ്‌ച നടക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തില്‍ ഉടനീളം പാത്രംകൊട്ടി പ്രതിഷേധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാന മന്‍ കീ ബാത്ത് ആണ് ഞായറാഴ്‌ച നടക്കുന്നത്.

പ്രക്ഷോഭം കടുപ്പിക്കാന്‍ ഡെല്‍ഹി-യുപി അതിര്‍ത്തികളിലും കൂടുതല്‍ കര്‍ഷകരെത്തിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാണ സംസ്‌ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്‌ചക്കു ശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം. അതേസമയം കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30ന് കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്‌ടര്‍ റാലി നടത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. മാത്രവുമല്ല പുതുവല്‍സരാഘോഷം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാന്‍ അഭ്യര്‍ഥിച്ച കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനേതിരുള്ള വന്‍പ്രക്ഷോഭം അന്നേദിവസം നിശ്‌ചയിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ കര്‍ഷക സംഘടനകള്‍ അപലപിച്ചു. ഇതുമായി ബന്ധപ്പെട്ട് സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായ രാഷ്‌ട്രീയ കിസാന്‍ മഹാസംഘ് ഗവര്‍ണര്‍ക്ക് കത്തയച്ചു. വിവിധ സംസ്‌ഥാനങ്ങളിലെ 182 കര്‍ഷക സംഘടനകളുടെ കൂട്ടായ്‌മയായ കിസാന്‍ മഹാസംഘ് കര്‍ഷകരുടെ ആശങ്കകള്‍ മനസിലാക്കണമെന്നും പിന്തുണക്കാന്‍ ആവശ്യമായ നടപടികളെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെവി ബിജു പറഞ്ഞു.

അതേസമയം കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മല്‍സ്യ തൊഴിലാളികളും രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടിഎന്‍ പ്രതാപന്‍ എംപി അറിയിച്ചു. ജനുവരി ഒന്നുമുതല്‍ ഏഴുവരെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

Read Also: കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കണ്ടെത്തിയാല്‍ കര്‍ശന ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE