പമ്പ ഡാമില്‍ നീല അലേര്‍ട്ട്; ജലനിരപ്പ് ഉയരുന്നു

By Team Member, Malabar News
Malabarnews_pamba dam
Representational image
Ajwa Travels

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ നീല അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രവും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ പമ്പ ഡാമില്‍ നീല അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

986.33 മീറ്ററാണ് പമ്പ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നീല അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ ഡാമില്‍ ജലനിരപ്പ് 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ എന്നിങ്ങനെ എത്തുമ്പോള്‍ യഥാക്രമം നീല, ഓറഞ്ച്, റെഡ് അലേര്‍ട്ടുകളാണ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്‌തമായി തുടരുന്ന മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. മഴ ഇനിയും ശക്‌തമാകാന്‍ സാധ്യത ഉള്ളതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യത ഉണ്ട്. അതിനാലാണ് ഇപ്പോള്‍ ഡാമില്‍ നീല അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ നദിയുടെയും കക്കാട്ടാറിന്റെയും കരകളില്‍ താമസിക്കുന്ന ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read also : വായുമലിനീകരണം; ഡെൽഹിയിൽ ജനറേറ്ററുകൾ നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE