ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് രണ്ടാമങ്കത്തിന്, എതിരാളി ബെംഗളൂരു

By Staff Reporter, Malabar News
malabarnews-kbfc-bfc
Ajwa Travels

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‍ബോളിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ഐഎസ്എല്ലിലെ വമ്പൻമാരായ കേരള ബ്ളാസ്‌റ്റേഴ്‌സും, ബെംഗളൂരു എഫ്‌സിയും തമ്മിൽ കൊൽക്കത്തയിൽ ഏറ്റുമുട്ടുമ്പോൾ മികച്ച പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ‘സതേൺ ഡെർബി’ എന്ന് വിളിപ്പേരുള്ള മൽസരത്തിൽ ഇരു ടീമുകളുടെയും വിദേശതാരങ്ങൾ ഉൾപ്പെടെ കളത്തിൽ ഇറങ്ങും.

ആദ്യമൽസരത്തിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത ബ്ളാസ്‌റ്റേഴ്‌സ്‌ ആത്‌മ വിശ്വാസത്തിലാണ്. 2019 സീസണിൽ ക്വാർട്ടർ കാണാതെ പുറത്തായതിന്റെ ക്ഷീണം തീർക്കാനാണ് ബെംഗളൂരു എത്തുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് മൽസരം. ഐഎസ്എല്ലിന് മുന്നോടിയായുള്ള പ്രീസീസണിന്റെ ഭാഗമായാണ് ബെംഗളൂരു, ഗോവ, ബ്ളാസ്‌റ്റേഴ്‌സ് തുടങ്ങിയ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Read Also: പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക്; 20 വർഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE