പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക്; 20 വർഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന

By News Desk, Malabar News
kerala school students
Representational image
Ajwa Travels

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ധനയാണ് ഈ വർഷം. മുന്‍ വര്‍ഷത്തേക്കാള്‍ 28,492 കുട്ടികള്‍ പൊതു വിദ്യാലയത്തില്‍ ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഒന്നാം ക്ളാസില്‍ 2,76,932 കുട്ടികളാണുണ്ടായത്. ഇത്തവണയത് 3,05,414 കുട്ടികളായി. 1990ല്‍ ജനസംഖ്യാ അനുപാതികമായി സംസ്‌ഥാനത്ത് കുട്ടികള്‍ കുറഞ്ഞ ശേഷം ഇതാദ്യമായാണ് ഇത്രയും കുട്ടികള്‍ ഒന്നാം ക്ളാസില്‍ ചേരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന് ജനങ്ങളില്‍ നിന്നു ലഭിച്ച പിന്തുണയാണ് കുട്ടികളുടെ വര്‍ധനയ്‌ക്ക്‌ കാരണമായി അധികൃതര്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം തുടങ്ങിയ 2017-18 അധ്യയനവര്‍ഷം 12,798 വിദ്യാര്‍ഥികള്‍ ഒന്നാം ക്ളാസില്‍ അധികമായെത്തി. എന്നാല്‍, 2019-20 വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 3422 കുട്ടികള്‍ കുറഞ്ഞു. 2020-21 വര്‍ഷം 8459 കുട്ടികള്‍ അധികമെത്തി. 2017-18 മുതല്‍ 2020-21 വരെ പൊതു വിദ്യാലയങ്ങളില്‍ 6.80 ലക്ഷം വിദ്യാര്‍ഥികള്‍ അധികമായി എത്തിയിട്ടുണ്ട്.

Read Also: പ്രത്യേക ഓഡിറ്റ് വേണ്ട; പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റ് സുപ്രീം കോടതിയെ സമീപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE