സ്‌കൂള്‍ ശാസ്‌ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്

By Central Desk, Malabar News
Pandal collapsed during the school science fair
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്‌ത്രമേളയുടെ പന്തൽ തകർന്ന് വീണ് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്. ഇന്നലെയും ഇന്നുമായാണ് ശാസ്‌ത്രമേള നടന്നിരുന്നത്. ബേക്കൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്. എന്നാൽ, രണ്ടുപേരെ അടിയന്തിര ചികിൽസക്ക് വേണ്ടി മംഗളൂരുവിലേക്ക് ആശുപത്രിയിലേക്ക് മാറ്റി.

പന്തലിന്റെ മുകള്‍ ഭാഗം ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മിച്ചിരുന്നത്. കുട്ടികള്‍ക്ക് തലക്കും മുഖത്തും മുറിവ് പറ്റിയിട്ടുണ്ട്. സംഭവത്തിൽ ഉടനെ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വകുപ്പ് മന്ത്രിയും ജില്ലാ കലക്‌ടറും ആവശ്യപ്പെട്ടിട്ടുണ്ട്.

Most Read: പൊലീസുകാരന്റെ മാമ്പഴ മോഷണം; കേസ് ഒത്തുതീർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE