കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ സെമി പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സി ഇന്ന് കളത്തിൽ ഇറങ്ങും. നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് കിരീടം നിലനിർത്താൻ ഇന്ന് കരുത്തരായ മുഹമ്മദൻസിനെയാണ് തോൽപിക്കേണ്ടത്. 2019ൽ ഗോകുലത്തെ ഡ്യുറാൻഡ് കപ്പ് ചാമ്പ്യൻമാരാക്കിയതിൽ നിർണായക പങ്കു വഹിച്ച ട്രിനിഡാഡ് താരം മാർക്കസ് ജോസഫാണ് ഇപ്പോൾ മുഹമ്മദൻസിന്റെ ക്യാപ്റ്റൻ.
ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലെ പ്രസിദ്ധമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് മൽസരം നടക്കുക. അസം റൈഫിൾസിനെ 7-2ന് തകർത്ത് 7 പോയിന്റുമായി ഗ്രൂപ്പ് ഡി ചാമ്പ്യൻമാരായാണ് ഗോകുലം അവസാന എട്ടിലെത്തിയത്. റഹീം ഉസ്മാൻ, എൽവിസ് ചികതാര എന്നിവരുടെ മികച്ച ഫോം ഗോകുലത്തിന് ആത്മ വിശ്വാസം നൽകുന്നുണ്ട്.
Read Also: സ്വീഡൻ ചലച്ചിത്രമേളയിൽ നേട്ടംകൊയ്ത് ‘ജോജി’; മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം