ദുര്‍ഗാ പൂജ; ബംഗാളില്‍ വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം

By Staff Reporter, Malabar News
MALABARNEWS-DURGA
Representational Image
Ajwa Travels

കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതോടെ ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു. മാര്‍ക്കറ്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ആള്‍ക്കൂട്ടങ്ങള്‍ കൊണ്ട് നിറയുന്ന കാഴ്‌ചയാണ് എല്ലായിടത്തും.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ സംസ്‌ഥാനങ്ങളും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കൊല്‍ക്കത്ത അടക്കമുള്ള വന്‍ നഗരങ്ങളില്‍ ഇത് പൂര്‍ണമായും ലംഘിക്കപ്പെടുന്നതില്‍ ആരോഗ്യ രംഗത്തെ വിദഗ്‌ധർ അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഗാരിഹത്, ന്യൂ മാര്‍ക്കറ്റ്, ഹാതിബഗന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എല്ലാം ഇന്നലെ വന്‍ ജനാവാലി തന്നെ തടിച്ചു കൂടിയിരുന്നു. ഇത്തരം അശ്രദ്ധകള്‍ സംസ്‌ഥാനത്തില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് നയിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

നിലവില്‍ ബംഗാളില്‍ ആകെ രോഗബാധിതരുടെ എണ്ണം 3,21,036 ആണ്. മരണസംഖ്യ ആറായിരം കടന്നു. ഇന്നലെ മാത്രം 3983 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്.

Read Also: ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE