ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി

By Desk Reporter, Malabar News
Indian-Army_2020-Oct-19
Representational Image
Ajwa Travels

ന്യൂഡെൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖ(എൽ‌എസി) കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) സൈനികൻ വാങ് യാ ലോങ് എന്ന സൈനികനെ ചുമാർ-ദേംചോക്ക് പ്രദേശത്ത് നിന്നാണ് പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ചുഷുൽ മോൽദോയിൽ വച്ച് ഇദ്ദേഹത്തെ ചൈനീസ് അധികൃതർക്ക് കൈമാറുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

പിടിക്കപ്പെടുമ്പോൾ സൈനികൻ സൈനികവും സൈനികേതരവുമായ രേഖകൾ കൈവശം വച്ചിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണാതായ സൈനികനെ കുറിച്ചുള്ള വിവരങ്ങൾ പി.എൽ.എ തേടിയതായി ഇന്ത്യൻ സൈന്യം വ്യക്‌തമാക്കി. അതേസമയം ചാരപ്രവർത്തിക്കാണോ വാങ് എത്തിയതെന്ന കാര്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്‌.

വാങ്ങിന് ഓക്‌സിജൻ ഉൾപ്പെടെയുള്ള വൈദ്യസഹായവും ഭക്ഷണവും വസ്‌ത്രങ്ങളും നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം പ്രസ്‌താവനയിൽ പറഞ്ഞു.

Also Read:  പുല്‍വാമയില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE