പുല്‍വാമയില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് പരിക്ക്

By Staff Reporter, Malabar News
MALABARNEWS-PULVAMA
Representational Image
Ajwa Travels

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ദേശീയ മാദ്ധ്യമമായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്‌തമല്ല, തെക്കന്‍ കാശ്‌മീരിലെ ഗാങ്ങൂ വില്ലേജിലുള്ള സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുക ആയിരുന്നു.

അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ അസിം അലിക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഉടനെ തന്നെ അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി, നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്‌ഥിതിയില്‍ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് അറിയിച്ചു.

ആക്രമണം നടന്ന പ്രദേശം ഉടന്‍ തന്നെ സുരക്ഷാ സേന വളഞ്ഞു. ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസവും പുല്‍വാമയില്‍ സമാനമായ ആക്രമണം നടന്നിരുന്നു. സിആര്‍പിഎഫ് കേന്ദ്രത്തിന് സമീപം നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാനും പ്രദേശവാസിക്കും പരിക്കേറ്റിരുന്നു.

Read Also: യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE