ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

By Desk Reporter, Malabar News
DYFI worker stabbed in Mavelikkara
Ajwa Travels

ആലപ്പുഴ: മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് സംഘർഷത്തിൽ കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അഞ്ച് എസ്‌ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ അര്‍ധരാത്രിയോടെ ആണ് സംഭവം. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. വിഷയം പറഞ്ഞുതീര്‍ക്കാന്‍ ഇരുവിഭാഗവും ഒരുമിച്ചിരുന്ന ശേഷമാണ് തര്‍ക്കമുണ്ടായത്.

ആയുധവുമായി സംഘടിച്ചെത്തിയ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Most Read:  വിജയ് സേതുപതിയെ ചവിട്ടിയാൽ പാരിതോഷികം; വിവാദ പ്രഖ്യാപനവുമായി ഹിന്ദുമക്കൾ കക്ഷി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE