പുരാവസ്‌തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു

By Syndicated , Malabar News
Monson
Ajwa Travels

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി ഇഡി. കേസിലെ പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരനാ‍യ യാക്കൂബിനാണ് നോട്ടീസ് ലഭിച്ചത്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിട്ടുള്ളത്.

മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറിയിട്ടില്ല. ഇഡിയുടെ ഇടപെടലിന് പിന്നിൽ നിക്ഷിപ്‌ത താൽപര്യമാണ് എന്നായിരുന്നു സംസ്‌ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്‌തമാക്കിയത്.

ചാനല്‍ ചര്‍ച്ചക്കിടെ പോക്സോ കേസ്​ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തും മലയാളി ഫെഡറേഷൻ ഭാരവാഹിയുമായ അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അനിതയില്‍ നിന്ന് അന്വേഷണസംഘം വൈകാതെ മൊഴി രേഖപ്പെടുത്തും.

Read also: സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE