സ്വപ്‌ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം

By Desk Reporter, Malabar News
swapna suresh
Ajwa Travels

കൊച്ചി: സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് ഇഡി ഓഫിസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍, രഹസ്യ മൊഴി എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി അനുമതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 22ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.

സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്‌ണനാണ് അന്വേഷിക്കുന്നത്. ജോയിന്റ് ഡയറക്‌ടർ മനീഷ് ഗൊദാരക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനാണ് പി രാധാകൃഷ്‌ണൻ. സ്വപ്‌നയുടെ രഹസ്യമൊഴി സംഘം വിശദമായി പരിശോധിക്കും. അന്വേഷണത്തില്‍ അനാവശ്യ തിടുക്കം വേണ്ടെന്ന് ഏജന്‍സിക്ക് നിർദ്ദേശം കിട്ടിയിരുന്നു.

Most Read:  കേന്ദ്രം നിങ്ങളുടെ ശബ്‌ദം കേൾക്കാത്തതിൽ വിഷമമുണ്ട്; കോൺഗ്രസ് ഒപ്പമുണ്ടെന്ന് സോണിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE