ബലി പെരുന്നാൾ; സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും പൊതു അവധി

കേരളത്തിൽ വ്യാഴാഴ്‌ചയാണ് ബലി പെരുന്നാൾ.

By Trainee Reporter, Malabar News
eid al adha
Representational Image
Ajwa Travels

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ചു സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ(ബക്രീദ്‌) 29ന് ആഘോഷിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് പുറമെ മറ്റന്നാൾ കൂടി സംസ്‌ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

28ലെ അവധി 29ലേക്ക് മാറ്റാനാണ് പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് ശുപാർശ പോയത്. എന്നാൽ, വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു. കേരളത്തിൽ വ്യാഴാഴ്‌ചയാണ് ബലി പെരുന്നാൾ.

Most Read: ‘മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുത്’; പ്രതിഷേധക്കാരോട് സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE