വ്രതശുദ്ധിയുടെ നിറവിൽ സംസ്‌ഥാനത്ത്‌ ഇന്ന് ചെറിയ പെരുന്നാൾ

By Trainee Reporter, Malabar News
Eid-ul-fitr-celebration-in-kerala-today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ചെറിയ പെരുന്നാൾ. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഈദ്‌ഗാഹിന് പാളയം ഇമാം വിപി സുഹൈബ് മൗലവി നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുക്കും.

കൊച്ചി കലൂർ നെഹ്റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ഈദ്‌ഗാഹിന് ഷെരീഫ് മേലേതിൽ നേതൃത്വം നൽകും. കോഴിക്കോട് ബീച്ചിൽ സംയുക്‌ത ഈദ്ഗാഹിന് ടി ആരിഫലി, മർക്കസ് നോളജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ചാലിയം ജുമാ മസ്‌ജിദിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന്‌ ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകും.

മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ‘മാനവികതയുടെ ഉൽകൃഷ്‌ടമായ സന്ദേശമാണ് റംസാനും ഈദുൽ ഫിത്വറും മുന്നോട്ട് വെക്കുന്നത്. വ്രതാനുഷ്‍ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Most Read: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; മൂന്ന് ലക്ഷം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE