എലത്തൂർ തീവെപ്പ്; പ്രതിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും

കഴിഞ്ഞ ദിവസം പ്രതിയെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. തീയിട്ട ഡി1, ഡി2 കോച്ചിലെത്തിയാണ് തെളിവെടുത്തത്. ഷാരൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പ്രതിയിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

By Trainee Reporter, Malabar News
shahrukh saifi
Ajwa Travels

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ഷാരൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലർച്ചെ നാല് മണിക്ക് ഷൊർണൂരിൽ ട്രെയിൻ ഇറങ്ങിയ പ്രതി വൈകിട്ട് ഏഴ് മണിവരെ സമയം ചിലവഴിച്ചതിനെ പറ്റിയാണ് പ്രധാന അന്വേഷണം നടക്കുന്നത്.

കൂടാതെ, ഷൊർണൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അപ്പറത്തുള്ള പെട്രോൾ പമ്പിൽ നിന്നാണ് ഇയാൾ പെട്രോൾ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് സാധ്യത. ശേഷം ആക്രമണം നടന്ന എലത്തൂരിലും തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ ദിവസം പ്രതിയെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി തീയിട്ട ഡി1, ഡി2 കോച്ചിലെത്തിയാണ് തെളിവെടുത്തത്. ഷാരൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പ്രതിയിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്. കൃത്യം താൻ ചെയ്‌തതാണെന്നും ബാഗ് തന്റേതാണെന്നും അല്ലാതെ മറ്റൊന്നും ഷാരൂഖ് വെളിപ്പെടുത്തിയിട്ടില്ല.

Most Read: രാഹുൽ ഗാന്ധിക്ക് നിർണായകം; അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE