മുഖ്യമന്ത്രിയുടെ പരാതിയിൽ ഇടപെടാനാകില്ല, ഇഡിക്ക് നടപടികളുമായി മുന്നോട്ടുപോകാം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

By News Desk, Malabar News
national image_malabar news
Sunil Arora, Chief Election Commissioner of India
Ajwa Travels

ന്യൂഡെല്‍ഹി: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നടപടികളില്‍ ഇടപെടാനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ. ഇഡിയുടെ നടപടികളില്‍ ഇടപെടണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു.

കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാനാവില്ല എന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷണറുടെ നിലപാട്. കിഫ്ബിക്കെതിരായ അന്വേഷണം മാര്‍ച്ചു മുതല്‍ നടക്കുന്നതാണ്, തിരഞ്ഞെടുപ്പു കണക്കിലെടുത്ത് അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും സുനില്‍ അറോറ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കിഫ്ബിക്കെതിരായ അന്വേഷണം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ രാഷ്‌ട്രീയ താല്‍പ്പര്യമാണ് ഇഡിയുടെ ഇടപെടലെന്നും ഇഡി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.

അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തെ രാഷ്‌ട്രീയമായി തന്നെ നേരിടാനാണ് സിപിഎം തയാറെടുക്കുന്നത്.

National News: ബംഗാളിൽ മോദിയുടെ റാലി; ഗ്യാസ് വില വർധനയിൽ പ്രതിഷേധം നടത്തി പ്രതിരോധം തീർക്കാൻ മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE