പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റെന്ന് പരാതി

By Trainee Reporter, Malabar News
Representational image

പയ്യന്നൂർ: കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റതായി പരാതി. പാനൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശ്ശേരി പാറാൽ ഡിഐഎ കോളേജ് പ്രൊഫസറാണ് മുഹമ്മദ് അഷ്‌റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാൻ എത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫീസർ അനുവദിച്ചില്ല. ഇതിനെ തുടർന്ന് വാക്കേറ്റമുണ്ടാകുകയും ഓഫീസർക്ക് മർദ്ദനം ഏൽക്കുകയും ആയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാത്തതെന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞു.

സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവെച്ചു. മർദ്ദനമേറ്റ പ്രിസൈഡിങ് ഓഫീസർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. പകരം മറ്റൊരാളെ ഏർപ്പെടുത്തിയ ശേഷമാണ് ഇവിടെ പോളിംഗ് പുനരാരംഭിച്ചത്.

Read also: യന്ത്രത്തകരാർ; കൊടുവള്ളിയിൽ നാലിടത്ത് വോട്ടിംഗ് വൈകി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE