മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ മണ്ണിടിച്ച് പാതയൊരുക്കി കാട്ടാനയെ രക്ഷിച്ചു

By Team Member, Malabar News
elephant
Representational image
Ajwa Travels

വയനാട് : മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുളത്തിൽ വീണ കാട്ടാനയെ രക്ഷപെടുത്തി. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ ബ്രഹ്‌മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് കാട്ടാന അകപ്പെട്ടത്. കുളത്തിൽ നിന്നും കരകയറാൻ സാധിക്കാതെ നിൽക്കുന്ന കാട്ടാനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

ഏകദേശം 5 വയസുള്ള കാട്ടാനയാണ് കുളത്തിൽ അകപ്പെട്ടതെന്ന് വനപാലകർ വ്യക്‌തമാക്കി. വനപാലകരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കാട്ടാനയെ കരക്കെത്തിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുളത്തിനരികിലെ മണ്ണിടിച്ച് പാതയൊരുക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത്. ബേഗൂർ റേഞ്ച്  ഓഫീസർ കെ രാകേഷ്, തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എംവി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

Read also : 6 വർഷത്തിനിടെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചത് 1,327 കിലോ സ്വർണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE