6 വർഷത്തിനിടെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചത് 1,327 കിലോ സ്വർണം

By Trainee Reporter, Malabar News
Gold smuggling in Karippur
Representational image
Ajwa Travels

ആലപ്പുഴ: 2015 മുതൽ 2021 ഫെബ്രുവരി വരെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചെടുത്തത് 1,327 കിലോ സ്വർണം. 2019-20 കാലയളവിൽ മാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിലാണ് വിവരങ്ങളുള്ളത്. 2019-20 കാലയളവിൽ രജിസ്‌റ്റർ ചെയ്‌തത്‌ 2,224 കേസുകളാണ്. വിമാനത്താവളത്തിൽ നിന്നും അല്ലാതെയും കസ്‌റ്റംസ്‌ പിടികൂടിയ കേസുകളാണ് ഇവ.

കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ 6 വർഷത്തിനിടയിൽ 2019-20 കാലയളവിലാണ് ഏറ്റവുമധികം കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതും കൂടുതൽ സ്വർണം പിടികൂടിയിരിക്കുന്നതും. 2020-21 കാലയളവിൽ 410 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 2018-19 (638 കേസുകൾ), 2017-18 (242 കേസുകൾ), 2016-17 (66 കേസുകൾ), 2015-16 (69 കേസുകൾ) എന്നിങ്ങനെയാണ് രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ എണ്ണം.

Read also: അഴിമതിയുടെ ക്യാപ്റ്റനാണ് പിണറായി വിജയൻ; രണ്‍ദീപ്‌സിങ് സുര്‍ജേവാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE