കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത്‌ ഇലോൺ മസ്‌ക്

By Desk Reporter, Malabar News
Elon Musk Compares Canada's Justin Trudeau To Hitler, Deletes Tweet
ഇലോൺ മസ്‌ക്, ജസ്‌റ്റിൻ ട്രൂഡോ
Ajwa Travels

ന്യൂയോർക്ക്: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത്‌ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. വാക്‌സിൻ നിർദ്ദേശങ്ങൾക്ക് എതിരെ കാനഡയിൽ പ്രതിഷേധിക്കുന്ന ട്രക്കർമാരെ പിന്തുണച്ചുള്ള ട്വീറ്റിലാണ് ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌തത്‌.

ട്വീറ്റ് ട്വിറ്ററിൽ വിവാദത്തിന് ഇടയാക്കി. തുടർന്ന്, ബുധനാഴ്‌ച അർധരാത്രിയോടെ കാലിഫോർണിയയിൽ നിന്ന് ചെയ്‌ത ട്വീറ്റ് വ്യാഴാഴ്‌ച ഉച്ചയോടെ മസ്‌ക് പിൻവലിച്ചു. വിശദീകരണം ഒന്നും കൂടാതെയാണ് ട്വീറ്റ് പിൻവലിച്ചത്.

പ്രതിഷേധക്കാർക്കുള്ള ധനസഹായം വെട്ടിക്കുറക്കാൻ ട്രൂഡോയുടെ സർക്കാർ ബാങ്കുകളോട് ഉത്തരവിട്ടത് എങ്ങനെയെന്ന് വിവരിക്കുന്ന ഒരു ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടാണ്, ഹിറ്റ്‌ലറുടെ ഒരു ഫോട്ടോ ഉൾപ്പടെയുള്ള മെയിം (ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന തമാശകൾ) മസ്‌ക് ട്വീറ്റ് ചെയ്‌തത്‌. “എന്നെ ജസ്‌റ്റിൻ ട്രൂഡോയുമായി താരതമ്യം ചെയ്യുന്നത് നിർത്തുക” എന്ന് ഹിറ്റ്ലറുടെ തലക്ക് മുകളിലും “എനിക്ക് ഒരു ബജറ്റ് ഉണ്ടായിരുന്നു” എന്ന് താഴെയും എഴുതിയ ചിത്രമാണ് പങ്കുവച്ചത്.

ട്രൂഡോ സർക്കാർ മുന്നോട്ട് വെക്കുന്ന ആരോഗ്യ നയങ്ങളോടുള്ള എതിർപ്പിലേക്ക് അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിച്ചുകൊണ്ട് റോഡുകളും പാലങ്ങളും അടച്ചുപൂട്ടിയ കനേഡിയൻ ട്രക്കറുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജനുവരി അവസാനത്തോടെയും മസ്‌ക് ട്വീറ്റ് ചെയ്‌തിരുന്നു.

മസ്‌ക് നർമത്തിനും മൂർച്ചയുള്ള വിലയിരുത്തലുകൾക്കും പ്രശസ്‌തനാണ്, എന്നാൽ ദശലക്ഷക്കണക്കിന് ജൂതൻമാരുടെ വംശഹത്യക്കും രണ്ടാം ലോകമഹായുദ്ധത്തിനും ഉത്തരവാദിയായ നാസി നേതാവുമായി ട്രൂഡോയെ താരതമ്യം ചെയ്യുന്നത് നിരവധി ട്വിറ്റർ ഉപയോക്‌താക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. “@elonmusk ട്രൂഡോയെ ഹിറ്റ്‌ലറുമായി വെറുപ്പുളവാക്കുന്ന ഒരു താരതമ്യം നടത്തിയിരിക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യരുത്,”- മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി ഒരാൾ ട്വീറ്റ് ചെയ്‌തു.

ട്വീറ്റിൽ മസ്‌ക് ഉടൻ മാപ്പ് പറയണമെന്ന ആവശ്യവുമായി അമേരിക്കൻ ജൂത കമ്മിറ്റിയും രംഗത്ത് വന്നു. ട്വീറ്റ് ചെയ്‌ത അഭിപ്രായങ്ങൾ ഞെട്ടിപ്പിക്കുന്നതാണ് എന്ന് കനേഡിയൻ വ്യവസായ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു. എന്നാൽ വിമർശനങ്ങൾക്ക് ഒപ്പം മസ്‌കിനെ അനുകൂലിച്ചും ട്വീറ്റുകൾ പ്രത്യക്ഷപെട്ടിട്ടുണ്ട്. മസ്‌കിന്റെ ട്വീറ്റിന് 35,000ത്തിലധികം ലൈക്കുകളും 9,000ത്തിലധികം റീട്വീറ്റുകളും നിരവധി പോസിറ്റീവ് പ്രതികരണങ്ങളുമാണ് വന്നിട്ടുള്ളത്.

Most Read:  വഹാബ് പക്ഷത്തിന് എതിരെ നടപടിക്ക് ഒരുങ്ങി ഐഎൻഎൽ ദേശീയ നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE