മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല

By Team Member, Malabar News
Malabarnews_ksrtc
Representational image
Ajwa Travels

വയനാട് : ജില്ലയിലെ മാനന്തവാടി-മൈസൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ഗ്യാരേജ് ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടു. ഗ്യാരേജിലെ 10 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്യാരേജ് അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ അടച്ചിട്ട ഗ്യാരേജ് അണുവിമുക്‌തമാക്കിയെന്നും ഇന്നുമുതല്‍ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ ഗ്യാരേജ് വീണ്ടും തുറക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

ഇന്ന് മുതല്‍ ഗ്യാരേജ് വീണ്ടും തുറക്കുന്നതോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ലെന്നും അധികൃതര്‍ അറിയിച്ചു. ഗ്യാരേജിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന താഴെയങ്ങാടിയിലെ ഡിപ്പോയും കഴിഞ്ഞ ദിവസം അണുവിമുക്‌തമാക്കി. ഡിപ്പോയില്‍ വച്ചാണ് സര്‍വീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ഗ്യാരേജില്‍ വച്ച് ബസുകളില്‍ ഇന്ധനം നിറക്കലും, അറ്റകുറ്റപ്പണികളുമാണ് നടന്നുകൊണ്ടിരുന്നത്. അതിനാല്‍ തന്നെ ഗ്യാരേജിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനാല്‍ സര്‍വീസുകള്‍ മുടങ്ങില്ല.

മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് അടക്കം 52 സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. ഇവയെല്ലാം തന്നെ ഇന്ന് മുതല്‍ ഉണ്ടായിരിക്കും. ഒപ്പം തന്നെ കൂടുതല്‍ ജീവനക്കാരിലേക്ക് രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ജീവനക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Read also : കുതിരാന്‍ തുരങ്കം; ജനുവരിയില്‍ തുറക്കാന്‍ സാധ്യത, ജോലികള്‍ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE