പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് പരിക്കേറ്റു

By Desk Reporter, Malabar News
attack-in-pulwama_2020-Sep-15
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും  ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൗത്ത് കശ്മീരിലെ പുൽവാമ കാകപോര മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കശ്മീർ പോലീസ്, സിആർപിഎഫ്, 50 രാഷ്ട്രീയ റൈഫിൾസ് എന്നിവ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒളിവിലായിരുന്ന ഭീകരരെ കണ്ടെത്തിയത്. കാകപോരയിലെ മർവാൽ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

Kerala News:  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; ഹരജി ഇന്ന് പരിഗണിക്കും

ജമ്മു കശ്മീർ പോലീസ് ഏറ്റുമുട്ടൽ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ്‌ ചെയ്തു. വെടിവെപ്പ് തുടരുകയാണെന്ന് സൂചനകളുണ്ട്. പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് മേഖലയിൽ രണ്ടിലധികം ഭീകരർ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE