കശ്‌മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
Representational image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഏറെനേരം നീണ്ടു നിന്നതായാണ് സൂചന. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. അവന്തിപോരയിലെ ട്രാൽ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പോലീസിന്റേയും സുരക്ഷാ സേനയുടേയും സംയുക്‌ത നീക്കത്തിലാണ് ഭീകരവാദികളെ വധിച്ചത്. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തപ്പോഴാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് പറഞ്ഞു.

Read Also: ‘കുടുംബത്തിലെ ഒരാളെ ഡെൽഹി അതിർത്തിയിലേക്ക് അയക്കൂ’; കർഷകരോട് അഭ്യർഥനയുമായി യോഗേന്ദ്ര യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE