പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി ഉദ്യോഗസ്‌ഥരുടെ മിന്നൽ പരിശോധന

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്‌. കരമന അഷ്റഫ് മൗലവി, നസറുദ്ദീൻ എളമരം, ഒഎംഎ സലാം എന്നീ നേതാക്കളുടെ വീടുകളിലാണ് വ്യാഴാഴ്‌ച രാവിലെ മുതൽ ഇഡി റെയ്‌ഡ്‌ ആരംഭിച്ചത്. ഒരേസമയം തിരുവന്തപുരത്തും മലപ്പുറത്തുമാണ് ഇഡി ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നത്.

കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാണ് റെയ്‌ഡ്‌ നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും ഇഡി റെയ്‌ഡ്‌ തുടരുകയാണ്.

ഇവരുടെ സാമ്പത്തിക ഇടപെടുകളാണ് ഇഡി പരിശോധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇഡി പുറത്തിവിട്ടിട്ടില്ല.

Read also: ലാവ‌ലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE