ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്ററിലെ വമ്പന്‍മാര്‍ ഇന്ന് നേര്‍ക്കുനേര്‍

By Staff Reporter, Malabar News
premier league_malabar news
Ajwa Travels

ആരാധകര്‍ ഏറെ ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഇന്ന് സാക്ഷ്യം വഹിക്കുക. ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്‌റ്റര്‍ സിറ്റിയുമാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മല്‍സരത്തില്‍ പരസ്‌പരം മാറ്റുരക്കുക. ഇന്ന് രാത്രി 11 മണിക്കാണ് മല്‍സരം.

ലീഗില്‍ യഥാക്രമം ഏഴും എട്ടും സ്‌ഥാനത്താണ് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും മാഞ്ചസ്‌റ്റര്‍ സിറ്റിയും ഉള്ളത്. ഒരു പോയിന്റിന്റെ ലീഡ് വ്യത്യാസം മാത്രമുള്ള ഇരു ക്‌ളബ്ബുകളും ഇന്ന് ജയം നേടി ആദ്യ നാലിലേക്ക് മുന്നേറാനാണ് ലക്ഷ്യമിടുന്നത്

അവസാന മല്‍സരത്തില്‍ ലൈപ്‌സിഗില്‍ നിന്നുമേറ്റ പരാജയത്തില്‍ നിന്നും കരകയറാന്‍ ഇന്ന് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് വിജയം കൂടിയേ തീരു. സ്വന്തം നാട്ടിലെ എതിരാളികളെ തോല്‍പ്പിച്ച് കൊണ്ട് വിജയവഴിയിലേക്ക് വരാമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങുക.

അതേസമയം ഇന്നത്തെ മല്‍സരത്തില്‍ കവാനി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് നിരയില്‍ ഇന്ന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ടീമിലേക്ക് മാര്‍ഷ്യല്‍ തിരികെയെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രവുമല്ല പെപ് ഗ്വാര്‍ഡിയോളക്ക് എതിരെ സോള്‍ഷ്യാറിനുള്ള മികച്ച റെക്കോര്‍ഡ് യുണൈറ്റഡിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ലീഗില്‍ ഏറ്റുമുട്ടിയപ്പോഴും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനൊപ്പം ആയിരുന്നു വിജയം. കൂടാതെ കെവിന്‍ ഡി ബ്രുയിനും ബ്രൂണൊ ഫെര്‍ണാണ്ടസും ഉള്ളതിനാല്‍ തന്നെ ഇരുഭാഗത്തും ഗോള്‍വല കുലുങ്ങുമെന്നതില്‍ ആരാധകര്‍ക്ക് സംശയമുണ്ടാകാന്‍ ഇടയില്ല.

Read Also: സ്‌റ്റൈല്‍മന്നന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE