ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

By Staff Reporter, Malabar News
Expat Were Arrested In Bahrain For Drug Smuggling
Ajwa Travels

ന്യൂഡെൽഹി: ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ ഡെല്‍ഹിയില്‍ അറസ്‌റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്‌ഥനാണ് ഡെല്‍ഹി പോലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തി. പ്രതിക്ക് പാക് ചാരസംഘടന ഐഎസ്‌ഐഐയുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്‌ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലിലേക്ക് ദേവേന്ദ്ര ശര്‍മ ബന്ധപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പല രഹസ്യങ്ങളും ഉന്നത ഉദ്യോഗസ്‌ഥരുടെ വിവരങ്ങളും ഈ അക്കൗണ്ടിലേക്ക് കൈമാറിയതായി ഡെല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി.

പോലീസ് പരിശോധനയില്‍ ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സംശയാസ്‌പദമായ ഇടപാടുകള്‍ നടന്നുവെന്നും പോലീസ് കണ്ടെത്തി. ഇതിന്റെ കൂടി അടിസ്‌ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം ലഭ്യമായ വിവരങ്ങള്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ ക്രൈം ബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്.

Read Also: സെൻസെക്‌സിൽ 589 പോയിന്റ് നഷ്‌ടം; നിഫ്റ്റി 16000ത്തിന് താഴെയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE