ഇത്തിഹാദിന്റെ ഇന്ത്യ-യുഎഇ സർവീസുകൾ നാളെ മുതൽ ആരംഭിക്കും

By Staff Reporter, Malabar News
etihad-airways-uae to india
Ajwa Travels

ദുബായ്: ഇത്തിഹാദ് എയർവേസ് നാളെ മുതൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് ആരംഭിക്കും. ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ന്യൂഡെൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് വിമാന സർവീസുകൾ നടത്തുക. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളോടെ യുഎഇയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്.

ആഗസ്‌റ്റ് 10 മുതൽ നിലവിൽ ഉള്ളതിന് പുറമെ അധികമായി മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് കൂടി സർവീസ് ആരംഭിക്കാനാണ് അബുദാബി ആസ്‌ഥാനമായുള്ള വിമാന കമ്പനിയുടെ തീരുമാനം. യുഎഇയിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് സാധുവായ റസിഡൻസി വിസയും, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആവശ്യമാണെന്ന് വിമാനക്കമ്പനി അറിയിച്ചു.

യുഎഇയിൽ നിന്ന്​ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് മാത്രമാണ്​ മടങ്ങാൻ അനുമതി. സന്ദർശക വിസക്കാർക്ക്​ അനുമതിയില്ല. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക്​ യുഎഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

Read Also: ഖേൽരത്‌നയിൽ രാജീവ് ഗാന്ധിയില്ല; പുരസ്‌കാരം ഇനി ധ്യാൻചന്ദിന്റെ പേരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE