ന്യൂഡെൽഹി: ഖേൽരത്ന പുരസ്കാരത്തിൽ ഇനി രാജീവ് ഗാന്ധിയുടെ പേരില്ല. മേജർ ധ്യാൻചന്ദ് ഖേൽരത്ന എന്നാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പൊതുജനാഭിപ്രായം പരിഗണിച്ചാണ് മാറ്റമെന്നും പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമാണ് ഖേൽരത്ന. ഹോക്കി ഫെഡറേഷൻ ഇത്തവണ പിആർ ശ്രീജേഷിന്റെ പേര് ഖേൽരത്നക്കായി നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: അശാസ്ത്രീയമായ ലോക്ക്ഡൗൺ ഇളവുകൾ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്