2021 ഖേൽരത്‌ന പുരസ്‌കാരം; പിആർ ശ്രീജേഷിനും ശുപാർശ

By Team Member, Malabar News
PR Sreejesh Recommended For Khel Ratna Award
Ajwa Travels

തിരുവനന്തപുരം: 2021ലെ ഖേൽരത്‌ന പുരസ്‌കാരത്തിന് മലയാളിയും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പിആർ ശ്രീജേഷിനെ ശുപാർശ ചെയ്‌തു. ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെയാണ് പുരസ്‌കാരത്തിന് ശുപാർശ ചെയ്‌തിരിക്കുന്നത്‌.

ഇന്ത്യൻ ഫുടബോൾ താരം സുനിൽ ഛേത്രിയുടെ പേരും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇത്തവണ നടന്ന ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്‌ മൽസരങ്ങളിൽ മെഡൽ നേടിയ താരങ്ങളും പട്ടികയിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്‌ക്ക്‌ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര, രവി ദഹിയ, ബോക്‌സിങ്ങിൽ മെഡൽ നേടിയ ലോവ്‌ലീന ബോർഗോഹൈൻ, മിതാലി രാജ്, പ്രമോദ് ഭഗത്, സുമിത് അംഗുൽ, അവ്നി ലേഖ്ര, കൃഷ്‌ണ നാഗർ എന്നീ താരങ്ങളുടെ പേരും പരിഗണനയിലുണ്ട്.

Read also: ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE