വേൾഡ് ഗെയിംസ് പുരസ്‌കാരം സ്വന്തമാക്കി പിആർ ശ്രീജേഷ്

By Team Member, Malabar News
PR Sreejesh Won World Games Award For Best Athlete
Ajwa Travels

തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള വേൾഡ് ഗെയിംസ് പുരസ്‌കാരം നേടി മലയാളിയായ ഹോക്കി താരം പിആർ ശ്രീജേഷ്. 1,27,467 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്. ആൽബർട്ട് മെഗൻസ് ആണ് രണ്ടാം സ്‌ഥാനത്തെത്തിയത്. ഇദ്ദേഹത്തേക്കാൾ ബഹുദൂരം വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരത്തിന് അർഹനായത്.

എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് 2004ൽ ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുകയും, 2006ൽ സീനിയർ നാഷണൽ ​ഗെയിമിൽ പങ്കെടുക്കുകയും ചെയ്‌തു. തുടർന്ന് 2013ലെ ഏഷ്യാ കപ്പിൽ മികച്ച ​ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം നേടി. കൂടാതെ 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു പിആർ ശ്രീജേഷ്.

2015ൽ അർജുന പുരസ്‌കാരവും, 2017ൽ പത്‌മശ്രീയും നൽകി ആദരിച്ച ശ്രീജേഷ്, 2021ലെ ടോക്യോ ഒളിമ്പിക്‌സിൽ ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടാൻ നിർണായക പങ്ക് വഹിച്ചു.  41 വർഷത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക്‌ ഹോക്കിയിൽ മെഡൽ ലഭിക്കുന്നത്.

Read also: കിരണിന്റെ പിതാവ് കൂറുമാറിയതായി കോടതി; കേസിൽ പുതിയ വഴിത്തിരിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE