അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകൾ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍

By News Desk, Malabar News
vd satheesan against sangh parivar
വിഡി സതീശൻ
Ajwa Travels

തിരുവനന്തപുരം: അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകളിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് പ്രതിസന്ധിയില്‍ പോലീസിന് അമിതമായ അധികാരം കൊടുത്ത് പോലീസിനെക്കൊണ്ട് സാധാരണക്കാരെ കുത്തിപ്പിഴിയുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.

50 കൊല്ലം മുമ്പുണ്ടായിരുന്ന കുട്ടന്‍പ്പിള്ള പോലീസിനെ പോലെയാണ് സംസ്‌ഥാന പോലീസ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും എന്ന് പ്രഖ്യാപിക്കുകയും നിലവിലുള്ളതിനെക്കാള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണ്. കേരളത്തില്‍ കേവലം 42.14 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്തത്. ബാക്കി 57.86 ശതമാനം പേര്‍ക്കും ഇപ്പോഴും ഒരു ഡോസ് പോലും വാക്‌സിനെടുത്തിട്ടില്ല.

മാത്രമല്ല, അതില്‍ തന്നെ 45 വയസിന് മുകളിലുള്ള ആളുകള്‍ക്കാണ് വാക്‌സിനെടുത്തത്. ചുരുക്കത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കടയില്‍ പോവുകയും അതിന് താഴെ പ്രായമുള്ള വീട്ടിലിരിക്കുകയും ചെയ്യുന്ന വിചിത്രമായ സംഭവമാണ് ഈ ഉത്തരവിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ 4 പേര്‍ ആത്‌മഹത്യ ചെയ്‌തു. ഇതിനെല്ലാം ആര് സമാധാനം പറയുമെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.

Malabar News: കെഎസ്ആർടിസി ഡിപ്പോ അടച്ചു; ബസ് കാത്തിരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞ് യാത്രക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE