‘താലിബാനെ അംഗീകരിക്കില്ല’; വ്യക്‌തമാക്കി യൂറോപ്യന്‍ യൂണിയൻ

By News Desk, Malabar News
european-union
Ajwa Travels

ബെൽജിയം: താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു). താലിബാനുമായി ചര്‍ച്ചക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്‌തമാക്കി. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയുവിന്റെ തീരുമാനം.

വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇയു തീരുമാനം. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വളരെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്‌ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്‌തമാക്കി.

അതേസമയം അഫ്‌ഗാൻ അഭയാര്‍ഥികളുടെ സംരക്ഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇയു വ്യക്‌തമാക്കി. അഭയാഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

Kerala News: കോവിഡില്‍ രക്ഷിതാക്കള്‍ നഷ്‌ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE