യൂറോപ്പ ലീഗ്; വെസ്‌റ്റ് ഹാമിന് ജയം, ലെസ്‌റ്റർ സമനില കുരുക്കിൽ

By Staff Reporter, Malabar News
europa-league
Representational Image
Ajwa Travels

ലണ്ടൻ: യൂറോപ്പ ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ഘട്ട ഗ്രൂപ്പ് മൽസരത്തിൽ കരുത്തരായ വെസ്‌റ്റ് ഹാമിന് വിജയം. എന്നാൽ പ്രീമിയർ ലീഗിലെ ശക്‌തരായ ലെസ്‌റ്റർ സിറ്റിക്ക് സമനിലയിലാണ് ലഭിച്ചത്. ഗ്രൂപ്പ് എച്ചിൽ നടന്ന മൽസരത്തിൽ വെസ്‌റ്റ് ഹാം യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യൻ ക്ളബ് ഡൈനാമോ സാഗ്രെബിനെ കീഴടക്കിയത്.

ലെസ്‌റ്ററിനെ ഇറ്റാലിയൻ വമ്പൻമാരായ നാപ്പോളിയാണ് സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മൽസരത്തിൽ ലെസ്‌റ്ററിനേക്കാളും ആധിപത്യം പുലർത്തിയത് നാപ്പോളിയാണ്. രണ്ട് ഗോളിന് പിന്നിട്ട ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് നാപ്പോളി സമനില നേടിയത്.

മറ്റ് പ്രധാന മൽസരങ്ങളിൽ റയൽ സോസിഡാഡും പിഎസിവിയും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ മൊണാക്കോ, റയൽ ബെറ്റിസ്‌, ബയേൺ ലെവർകൂസൻ, ഒളിമ്പിക് ലിയോൺ ടീമുകൾ ആദ്യ റൗണ്ട് മൽസരങ്ങൾ ജയത്തോടെ തുടങ്ങി.

Read Also: ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ വിജയ് ദേവരകൊണ്ട; ‘ലൈഗര്‍’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE