മികച്ച കോവിഡ് പ്രതിരോധം; കേരളത്തെ പ്രകീർത്തിച്ച് വിയറ്റ്‌നാം പ്രതിനിധി

By News Desk, Malabar News
Timely reform of mental health centers will be possible; Minister Veena George
Ajwa Travels

തിരുവനന്തപുരം: ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം, വെള്ളയമ്പലം സിഎഫ്‌എല്‍ടിസി എന്നിവ സന്ദര്‍ശിച്ച ശേഷമാണ് പ്രതിനിധി മന്ത്രിയുടെ ചേംബറിലെത്തിയത്. മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിൽസാ കേന്ദ്രവും സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗം, കോവിഡ് പ്രതിരോധം എന്നിവ നേരില്‍ കണ്ട് മനസിലാക്കുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു.

കേരളം നടത്തുന്ന മികച്ച കോവിഡ് പ്രതിരോധത്തെ ഫന്‍ തങ് തുങ് അഭിനന്ദിച്ചു. നോണ്‍ കോവിഡ് ചികിൽസക്കും കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആശുപത്രികളിലേയും കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലേയും മികച്ച സൗകര്യങ്ങള്‍ വിവരിച്ച ഫന്‍ തങ് തുങ് വാക്‌സിനേഷനില്‍ കേരളം കൈവരിച്ച മികച്ച നേട്ടത്തെ പ്രകീര്‍ത്തിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ മെഡിക്കല്‍ ഓഫിസർ ഡോ.കെഎസ്‌ ഷിനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Also Read: ഗവേഷകയുടെ സമരം; ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു, വിസി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE