കോഴിക്കോട് ജില്ലയിൽ ഒമൈക്രോൺ സാമൂഹ്യ വ്യാപനം നടന്നതായി വിദഗ്‌ധർ

By Staff Reporter, Malabar News
kozhikode-omicrone
Ajwa Travels

കോഴിക്കോട്: ജില്ലയിൽ ഒമൈക്രോണ്‍ സാമൂഹ്യ വ്യാപനം നടന്നതായി ആരോഗ്യ വിദഗ്‌ധര്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയ 40 കോവിഡ് ബാധിതരില്‍ 38 പേര്‍ക്ക് ഒമൈക്രോണ്‍ ബാധ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമില്ലാത്തവരിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 50,000ത്തില്‍ എത്താന്‍ അധിക സമയം വേണ്ടി വരില്ലെന്നും ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ബീച്ച്, മാളുകള്‍ എന്നിങ്ങനെയുള്ള സ്‌ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

അതേസമയം, ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്‌ച മുതല്‍ ഓണ്‍ലൈനായി മാറും. ഹൈക്കോടതിയുടേയും, മറ്റ് കീഴ്‌ക്കോടതികളുടേയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Read Also: ഓസ്‌ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങും; ജോക്കോവിച്ച് പുറത്ത് തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE