വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ഗ്രീസ് സന്ദർശിക്കും

By Staff Reporter, Malabar News
s-jayashankar
Ajwa Travels

ന്യൂഡെൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഗ്രീസ്, ഇറ്റലി ദ്വിരാഷ്‌ട്ര സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് ഗ്രീസ് സന്ദർശനത്തോടെ തുടങ്ങുന്ന വിദേശയാത്ര ഇറ്റലിയിലാണ് അവസാനിക്കുക. ഇറ്റലിയിൽ വച്ച് നടക്കുന്ന ജി20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗ്രീസിൽ ജൂൺ 25,26 തീയതികളിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ ഗ്രീക്ക് വിദേശകാര്യ മന്ത്രി പങ്കെടുക്കും. 2003ന് ശേഷം ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാണ് എസ് ജയശങ്കർ. ഈ വർഷം ഒക്‌ടോബറിലാണ് ജി20 ഉച്ചകോടി നിശ്‌ചയിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഇറ്റലിയിൽ വച്ച് വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരുന്നത്.

Read Also: എന്തുകൊണ്ട് ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ ആവശ്യപ്പെട്ടില്ല? മറുപടിയുമായി ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE