മെസഞ്ചറും ഇന്‍സ്റ്റഗ്രാമും ഇനി ഒരുമിച്ച്

By Trainee Reporter, Malabar News
Malabar News_ messenger merges with insta
Representational image
Ajwa Travels

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനെ ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചു. ഇതോടെ മെസഞ്ചറിലെ ആകര്‍ഷകമായ ഫീച്ചറുകള്‍ ഇനി ഇന്‍സ്റ്റഗ്രാമിലും ലഭ്യമാകും. മാത്രവുമല്ല ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാനും സാധിക്കും.

ഇന്‍സ്റ്റഗ്രാം ഫീഡ് പേജിന് മുകളില്‍ വലത് വശത്തായുള്ള ഡയറക്‌ട് ലോഗോക്ക് പകരം ഇനി മെസഞ്ചര്‍ ലോഗോയാണ് കാണാനാവുക. മെസേജ് അയക്കുന്നതിനും ഫോണ്‍ വിളിക്കുന്നതിനും ഇതിലൂടെ സാധിക്കും. മെസഞ്ചറില്‍ നിന്നുള്ള സന്ദേശങ്ങള്‍ നേരെ ചാറ്റ് ലിസ്റ്റില്‍ വരണോ അതോ മെസേജ് റിക്വസ്റ്റ് ഫോള്‍ഡറില്‍ വന്നാല്‍ മതിയോ തുടങ്ങിയ കാര്യങ്ങള്‍ ഉപയോക്താവിന് തീരുമാനിക്കാം.

സെല്‍ഫി സ്റ്റിക്കര്‍, നിശ്ചിത സമയത്തിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന വാനിഷ് മോഡ് ഉള്‍പ്പടെ പത്തിലധികം പുതിയ ഫീച്ചറുകളും ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രത്യേക സന്ദേശങ്ങള്‍ക്ക് മറുപടി പറയുക, സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുക, ചാറ്റിന്റെ നിറവും തീമും ഉപയോക്താവിന്റെ താത്പര്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യുക തുടങ്ങിയ ഫീച്ചറുകളും ലഭ്യമാകും. തിരഞ്ഞെടുത്ത ചുരുക്കം രാജ്യങ്ങളില്‍ മാത്രമാണ് തുടക്കത്തില്‍ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. വൈകാതെ തന്നെ മറ്റു രാജ്യങ്ങളിലും ഫീച്ചറുകള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read also: ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യസേവനം മാര്‍ച്ച് 2021 വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE