ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യസേവനം മാര്‍ച്ച് 2021 വരെ

By Trainee Reporter, Malabar News
Malabar News_ Google-Meet
Representational image
Ajwa Travels

60 മിനുട്ടില്‍ കൂടുതല്‍ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള സൗജന്യ സേവനം മാര്‍ച്ച് 2021 വരെ നീട്ടി നല്‍കി ഗൂഗിള്‍. യാത്രകള്‍ ഒഴിവാക്കിയുള്ള കൂടിച്ചേരലുകള്‍ക്കും, വിവാഹങ്ങള്‍ക്കും, മറ്റു ആഘോഷപരിപാടികള്‍ക്കും ഈ അവധിക്കാലം ചിലവഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഗൂഗിള്‍ മീറ്റിന്റെ പ്രൊഡക്‌ട് മാനേജര്‍ സമീര്‍ പ്രധാന്‍ അറിയിച്ചു. ഇതോടെ സമയ പരിധിയില്ലാത്ത സൗജന്യ സേവനത്തിനാണ് ഗൂഗിള്‍ മീറ്റ് തയ്യാറാവുന്നത്.

കോളുകള്‍ കൂടുതല്‍ മികവുറ്റതും രസകരവുമാക്കുന്നതിനുള്ള പുതിയ ഫീച്ചറുകളും ഗൂഗിള്‍ മീറ്റില്‍ പ്രതീക്ഷിക്കാം. ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അവരുടെ ടിവിയിലേക്കും മീറ്റ് കോളുകള്‍ കാസ്റ്റ് ചെയ്യാന്‍ സാധിക്കും. കൂടാതെ നെസ്റ്റ് ഹബ് മാക്‌സ് വഴി മീറ്റ് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാനും കഴിയും. ബാക്ക്ഗ്രൗണ്ട് ബ്ലര്‍, ഡിജിറ്റല്‍ വൈറ്റ്‌ബോര്‍ഡ് എന്നിവയും ഗൂഗിള്‍ മീറ്റിന്റെ പുതിയ സവിശേഷതകളാണ്.

കൊറോണ കാലത്ത് നിരവധി പേരാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ഓഫീസ് കാര്യങ്ങള്‍ക്കുമായി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നത്. 60 മിനുട്ടില്‍ കൂടുതല്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള സൗജന്യ സേവനം ഈ മാസം അവസാനം നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്ത നേരത്തെ ഗൂഗിള്‍ പുറത്ത് വിട്ടിരുന്നു. എന്തായാലും സൗജന്യ സേവനം തുടരുമെന്നുള്ള ഗൂഗിള്‍ മീറ്റിന്റെ പ്രഖ്യാപനം ഉപയോക്താക്കള്‍ക്ക് സന്തോഷം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Read also: ട്വിറ്ററിന് എതിരായ ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE