ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനം അവസാനിപ്പിക്കുന്നു

By Trainee Reporter, Malabar News
Malabar News_ google meet
Representational image
Ajwa Travels

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന ഗൂഗിള്‍ മീറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുകള്‍ മാത്രമേ ഗൂഗിളിന്റെ ഈ സേവനം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുകയുള്ളു. പണം നല്‍കിയ ഉപയോഗിക്കാവുന്ന ജി സ്യൂട്ടിലേക്ക് മാറാനാണ് ഗൂഗിള്‍ മീറ്റിന്റെ ഉപയോക്താക്കളോട് കമ്പനി ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്കായി നിരവധി ആനുകൂല്യങ്ങളും ഗൂഗിള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യവും, ഒറ്റ ഡൊമൈന്‍ വഴി 1,000ത്തിലേറെ പേര്‍ക്ക് ലൈവ് സ്ട്രീമിംഗ്, റെക്കോര്‍ഡ് ചെയ്‌ത് ഗൂഗിള്‍ ഡ്രൈവിൽ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും ഗൂഗിള്‍ മീറ്റിന്റെ പുതിയ വേര്‍ഷനില്‍ ഉണ്ടാകും. പുതിയ സേവനങ്ങള്‍ക്കായി ഒരാള്‍ ഒരു മാസത്തേക്ക് 1,800 രൂപ നല്‍കേണ്ടി വരും. ഈ വര്‍ഷം തുടക്കത്തില്‍ പരിധിയില്ലാത്ത സൗജന്യ സേവനമായിരുന്നു ഗൂഗിള്‍ മീറ്റ് വാഗ്‌ദാനം ചെയ്‌തിരുന്നത്.

Read also: തൊഴില്‍ തേടുന്നവര്‍ക്ക് രക്ഷയാകാന്‍ ഗൂഗിളിന്റെ ജോബ് ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE