ട്വിറ്ററിന് എതിരായ ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി

By Staff Reporter, Malabar News
malabarnews-twitter
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യ താത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരായി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി തള്ളി. ദേശവിരുദ്ധ സംഘടനകളായ ഖാലിസ്ഥാന്‍ പോലെയുള്ളവക്ക് പ്രചാരണ വേദി ഒരുക്കുന്നു എന്നാരോപിച്ചാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. യുഎപിഎ വകുപ്പുകള്‍ ചുമത്തണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്‌റ്റിസ് ഡി.എന്‍ പട്ടേല്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിന് മുന്‍പില്‍ ഒരിക്കല്‍ പോലും ഉയര്‍ത്താത്ത വിഷയമാണിത് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. കൃത്യമായ രേഖകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തില്‍ അല്ല ഹരജി സമര്‍പ്പിച്ചത് എന്നും കോടതി പറയുന്നു. ഹരജി സമര്‍പ്പിച്ച സംഗീത ശര്‍മ്മയോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

Read Also: ബാബരി മസ്‌ജിദ്‌ കേസ്; ആസൂത്രിതമല്ല, മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE