ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്‌തതായി ഫേസ്ബുക്ക്; സസ്‍പെൻഷൻ രണ്ട് വര്‍ഷത്തേക്ക്

By Syndicated , Malabar News
malabarnews-trump
Donald Trump
Ajwa Travels

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്‌തതായി ഫേസ്ബുക്ക്. രണ്ട് വര്‍ഷത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്‌തുവെന്നാണ് റിപ്പോർട്. 2023 വരെ സസ്‍പെൻഷൻ തുടരുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

രാഷ്‌ട്രീയക്കാരായ ഉപയോക്‌താക്കൾക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന പിന്‍വലിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന് മേല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.

അമേരിക്കയിലെ കാപ്പിറ്റോള്‍ കലാപം സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്‌റ്റ് ചെയ്‌ത ചില സന്ദേശങ്ങളെ തുടര്‍ന്ന് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ട്രംപ് പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും യൂട്യൂബും ഇവ നീക്കം ചെയ്യുകയും തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തിരുന്നു.

Read also: കുഴൽപ്പണക്കേസ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE