കുഴൽപ്പണക്കേസ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്യും

By Syndicated , Malabar News
bjp-national-leaders meetting

ന്യൂഡെൽഹി: കൊടകര കുഴൽപ്പണ കേസിലും സികെ ജാനുവുമായി ബന്ധപ്പെട്ട വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇന്ന് നടക്കാനിരിക്കുന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തും.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കുഴൽപ്പണമടക്കമുള്ള വിവാദങ്ങൾ ബിജെപി സംസ്‌ഥാന നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് കാര്യങ്ങൾ വഷളാക്കിയതെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. സംസ്‌ഥാന ഭാരവാഹി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ പ്രസ്‌താവനകളും സമൂഹ മാദ്ധ്യമങ്ങളിലെ ഇടപെടലുകളും ഒഴിവാക്കാൻ നിർദേശം നൽകി.

കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം ബിജെപി ഇതാദ്യമായാണ്​ ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രധാന ചർച്ചാ വിഷയം.​

Read also: കോവിഡ് മരുന്ന് പൂഴ്‍ത്തൽ; നിയമ നടപടി നേരിടാൻ തയ്യാറെന്ന് ഗംഭീർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE