കോവിഡ് പോരാട്ടം; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നഡ്ഡ

By Syndicated , Malabar News
nadda
Ajwa Travels

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാൻ ഇന്ത്യയെ ലോകരാജ്യങ്ങള്‍ മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. നേരത്തെ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയാണ് ലോകരാജ്യങ്ങളെ സഹായിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ നേടിയെടുത്തതെന്നും നഡ്ഡ പറഞ്ഞു.

‘100 രാജ്യങ്ങളിലായി 18.5 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ത്യ വിതരണം ചെയ്‌തു. മുന്‍കാലങ്ങളില്‍ ജാതിയും മതവും നോക്കിയാണ് പ്രതിപക്ഷം വോട്ടുചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ രാജ്യത്തിന്റെ സംസ്‌കാരം തന്നെ മാറി. മോദി കാരണം പ്രതിപക്ഷവും വികസനത്തിന്റെ അടിസ്‌ഥാനത്തില്‍ വോട്ട് തേടാന്‍ നിര്‍ബന്ധിതരായി’- രണ്ട് ദിവസത്തെ പര്യടനത്തിനായി രാജസ്‌ഥാനിൽ എത്തിയപ്പോഴാണ് നഡ്ഡയുടെ പ്രതികരണം.

രാജസ്‌ഥാൻ കോണ്‍ഗ്രസ് സ്വന്തം താൽപര്യത്തിനായി പ്രവര്‍ത്തിക്കുമ്പോൾ ബിജെപി സാധാരണക്കാരുടെ താൽപര്യത്തിന് പ്രാധാന്യം നൽകും. ശക്‌തമായ പാര്‍ട്ടിയായി തന്നെ തിരഞ്ഞെടുപ്പിനെ നേരിട്ട് അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ ഞങ്ങള്‍ അട്ടിമറിക്കുമെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു. 2023ലാണ് രാജസ്‌ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Read also: ട്വന്റി 20യുടെ പിന്‍മാറ്റം എന്‍ഡിഎക്ക് അനുകൂലമാകും; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE