എം സ്വരാജിന്റെ തോൽവി; പിന്നിൽ പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് അന്വേഷണ കമ്മീഷന്‍

By Syndicated , Malabar News
M_Swaraj
Ajwa Travels

കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തോൽവിക്ക് കാരണം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍. പുറമേയുള്ള വോട്ടുകള്‍ സ്വരാജിന് ഇത്തവണ ലഭിച്ചുവെങ്കിലും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ലഭിച്ചില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി അന്വേഷണ കമ്മീഷന്‍ വിലയിരുത്തുന്നത്.

ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹം ഉണ്ടായിരുന്നു. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്‌ച സംഭവിച്ചു; പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃപ്പൂണിത്തുറയില്‍ സിപിഐഎം സംസ്‌ഥാന കമ്മിറ്റി അംഗം എം സ്വരാജ് 992 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കെ ബാബു ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. സംസ്‌ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിച്ചപ്പോഴും സ്വരാജിന്റെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. പിന്നാലെയാണ് തോൽവി പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Read also: എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE