അക്കൗണ്ടില്‍ പണം കയറിയെന്ന വ്യാജ സന്ദേശം; മുന്നറിയിപ്പ് നല്‍കി പോലീസ്

By Staff Reporter, Malabar News
MALABARNEWS-FAKEMESSAGE
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി കേരളാ പോലീസിന്റെ മുന്നറിയിപ്പ്. പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നും ആണ് വിവിധ ഇടങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ലഭിച്ചതായി പോലീസ് പറയുന്നത്.

ഈ അജ്ഞാത സന്ദേശം ഫോണില്‍ ലഭിക്കുന്നവര്‍ ഒരു കാരണവശാലും തുറക്കരുതെന്ന് പോലീസ് അറിയിച്ചു. ലിങ്ക് തുറക്കുന്നവര്‍ക്ക് പണം നഷ്‌ടപ്പെടാന്‍ സാധ്യത ഉണ്ടെന്ന് പോലീസ് പറഞ്ഞു.

+91 7849821438 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം ലഭിച്ചത്. എന്നാല്‍ ഈ നമ്പര്‍ സ്വിച്ച് ഓഫാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
പരിചയമില്ലാത്ത ആരും തന്നെ തങ്ങള്‍ക്ക് പണം അയക്കില്ലെന്ന് ബോധം എല്ലാവർക്കും ഉണ്ടാവണമെന്നും, ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. പരിചയമില്ലാത്ത ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് അക്കൗണ്ടില്‍ നിന്നും പണം നഷ്‌ടപ്പെടാന്‍ കരണമാവുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Read Also: ജനങ്ങളെ പിഴിയുന്നു; ശമ്പള പരിഷ്‌ക്കരണം വോട്ടുബാങ്കിനെ ഭയന്ന്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE