ആറളം ഫാമിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

By Team Member, Malabar News
Farmer Died In Elephant Attack In Aralam Farm In Kannur
Ajwa Travels

കണ്ണൂർ: ജില്ലയിലെ ആറളത്ത് ആദിവാസി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ളോക്കിലെ ദാമു(45) ആണ് മരിച്ചത്. ഈറ്റ വെട്ടാൻ ഇറങ്ങിയതിന് പിന്നാലെയാണ് കാട്ടാന ദാമുവിനെ ആക്രമിച്ചത്.

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കാട്ടാനകളെ പ്രദേശത്ത് നിന്നും തുരത്താൻ ശ്രമിക്കുകയാണ്. നിലവിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്.

കൂടാതെ ആറളം പാലപ്പുഴയില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ക്കുകയും ചെയ്‌തു. ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Read also: കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി കോട്ടയത്ത് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE